കോലാറിൽ കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കിണറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.......

ഗ്ലോറിയ ന്യൂസ് കീർത്തി മുദ്ര അവാർഡ് കാതോലിക്ക ബാവയ്ക്ക് സമ്മാനിച്ചു
തിരുവല്ല : എല്ലാ സൃഷ്ടി ജാലങ്ങളും മനുഷ്യരും ഒന്നാണ് എന്ന വലിയ ചിന്തയാണ് വസുധൈവ
കുടുംബദർശനം പങ്കുവെക്കുന്നത്.
അതുതന്നെയാണ് എക്യൂമെനിസവും ലോകത്തിലുള്ള സകല ചരാചരങ്ങളും സമസ്ത മനുഷ്യരും ഒരുമിച്ച് വസിക്കുന്ന അനുഭവമാണ് .ഒരു കുടുംബം എന്ന ആഗോളതലത്തിൽ ചിന്തിക്കുമ്പോൾ അതിൻ്റെ ഉത്തരവാദിത്വം
സമ ഭാവനെയും പരസ്പരം പങ്കിടാനുള്ള മനസ്സുമാണ് ഇത് ഉൾക്കൊണ്ട് വളരുവാൻ സാധിക്കുന്ന സമൂഹമായി നാം മാറണമെന്നും സ്വാർത്ഥതയും അഹങ്കാരവും പെരുകി, സ്നേഹവും കരുതലും നഷ്ടപ്പെട്ട സാഹചര്യത്തിൽ ദൈവ സ്നേഹത്തിലൂടെ മനുഷ്യരെ സ്നേഹിക്കാൻ കഴിയണമെന്നും പരിശുദ്ധ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ പറഞ്ഞു.
ഗ്ലോറിയ ന്യൂസ് ,ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന സംഘടിപ്പിച്ച സ്നേഹാദരം പരിപാടി വൈഎംസിഎയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബാവ.
ലോകത്ത് പലഭാഗത്തും നടക്കുന്ന ഹിംസകളും പട്ടിണി മരണങ്ങളും നമ്മെ വേദനിപ്പിക്കുന്നില്ലെങ്കിൽ നമ്മൾ മനുഷ്യത്വം മരവിച്ചവരാണെന്നും '
സഹോദരൻ്റെ ദുഃഖത്തിൽ, അവന്റെ ആവശ്യത്തിൽ ഇറങ്ങി ച്ചെല്ലുന്ന ലോകക്രമം ഉണ്ടാവണമെന്നും അവിടെയാണ് വസുധൈവ കുടുംബകം സാധ്യമാകുന്നത് എന്നും അത്തരത്തിൽ മാത്രമാണ് ആഗോള കുടുംബം യാഥാർത്ഥ്യമാകുന്നതെന്നും കാതോലിക്കാ ബാവ പറഞ്ഞു
ചെയർമാൻ ഫാ. ബിജു പി. ......
കാസർഗോഡ് : പലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയും വംശഹത്യയും അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ഗാസ ഐക്യദാർഢ്യ ജനകീയ ആക്ഷൻ കമ്മിറ്റിയുടെയും ടിപ്പുസുൽത്താൻ യൂത്ത് വിംഗിന്റെയും നേതൃത്വത്തിൽ
റാലിയും ബഹുജന സംഗമവും സംഘടിപ്പിച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മത രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ......
ദോഹ: രാജ്യത്തെ മുൻനിര റീറ്റെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൻറെ എല്ലാ ഔട്ലെറ്റുകളിലും കോഴിക്കോടൻ ഹൽവ ഫെസ്റ്റ് ആരംഭിച്ചു. കോഴിക്കോടിന്റെ സംസ്കാരവും രുചിഭേദങ്ങളും വിളിച്ചോതുന്ന ഹൽവ ഫെസ്റ്റ് ഒക്ടോബര് 12 വരെ നീണ്ടു നിൽക്കും.
ഗോതമ്പ് ,അരി, പച്ചമുളക്, തേൻ, മുന്തിരി, ചക്ക, തണ്ണിമത്തൻ, ബദാം, സ്ട്രോബെറി, ഇളനീർ, പൈൻആപ്പിൾ, മസാല, സ്പെഷ്യൽ ഹൽവ, മാമ്പഴം, പഴം, ക്യാരറ്റ്, നെയ്യ് തുടങ്ങിയ വിവിധതരം ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള രുചിയൂറും ഹൽവകളാണ് ഇത്തവണ ഹൽവ ഫെസ്റ്റിവലിൽ കുറഞ്ഞ നിരക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം, 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ വിഭാഗങ്ങളിലുമുള്ള ഉൽപ്പന്നങ്ങൾക്കായി ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്. ......
ദോഹ: ശാസ്ത്രീയ ഉത്സുകതയും പഠനോത്സാഹവും നിറഞ്ഞ അന്തരീക്ഷത്തിൽ വേൾഡ് സ്പേസ് വീക്ക് 2025 ആഘോഷങ്ങൾ കതാറയിലെ അൽ തുരയ്യആസ്ട്രോണമിക്കൽ ഡോം (ബിൽഡിംഗ് 41)-ൽ ആരംഭിച്ചു. ഒക്ടോബർ 7 വരെ നീളുന്ന ഈ ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിദഗ്ധരുംശാസ്ത്രപ്രേമികളും വിദ്യാർത്ഥികളും അടങ്ങുന്ന വലിയൊരു സമൂഹമാണ് പങ്കെടുത്തത്.
കതാറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ പരിപാടി, ശാസ്ത്രബോധവും ആകാശഗവേഷണവുമായി ബന്ധപ്പെട്ട അറിവുകളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും യുവതലമുറയിൽ ഗവേഷണതാത്പര്യം വളർത്തുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. ......
ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ടുപേർ വെന്തുമരിച്ചു. ജയ്പൂരിലെ സവായ് മാൻ മാൻ സിങ് ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായത്.......
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിയമസഭാ നടപടികൾ സ്തംഭിപ്പിച്ച് പ്രതിപക്ഷം. പ്രതിഷേധ ശരണംവിളികളുമായാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ......
ന്യൂഡൽഹി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ)-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് എം.എൽ.എ. മാത്യു കുഴൽനാടൻ സുപ്രീം കോടതിയെ സമീപിച്ചു.
ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ......
തിരുവനന്തപുരം:ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ വിജയ് മല്യ 1998-99 കാലത്ത് സ്വർണ്ണം പൂശി നൽകിയെന്ന കേസ് സംശയത്തിന്റെ നിഴലിൽ. ഏകദേശം 30 കിലോ സ്വർണ്ണം പൂശിയ പാളികൾ 20 വർഷത്തിനുശേഷം 2019-ൽ അറ്റകുറ്റപ്പണികൾക്കായി ഇളക്കിമാറ്റിയപ്പോൾ ചെമ്പ് പാളികളായി മാറിയതാണ് വിവാദമായത്.
സ്വർണ്ണം മാറിയതെങ്ങനെ?
2019-ൽ സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ലഭിച്ചത് ചെമ്പ് പാളികളാണെന്നും, അതുപ്രകാരമാണ് ദേവസ്വം ബോർഡ് സ്വർണ്ണം പൂശാൻ അനുമതി നൽകിയതെന്നും രേഖകളുണ്ട്. ......